
വാടാനപ്പള്ളി : കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വേൽ മയിൽ മകൻ ശരവണൻകുട്ടി (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ യായിരുന്നു സംഭവം. തിരയിൽ പെട്ടയുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് കടലിൽ നിന്നും കയറ്റി. വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

ഇന്ന് പുലർച്ചെ കൂട്ടുകാർക്കൊപ്പം ഇടശ്ശേരി ബീച്ചിൽ ഹോം സ്റ്റേയിൽ റൂo എടുത്ത് താമസിച്ചിരുന്നതാണ്. കൂട്ടുകാർ ഉറങ്ങുന്നതിനിടയിൽ യുവാവ് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു.

Comments are closed.