ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠപുസ്തകമാവണം അദ്ധ്യാപകൻ –
എൻ കെ അക്ബർ എം എൽ എ
ചാവക്കാട് : ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠ പുസ്തകമാവണം അദ്ധ്യാപകൻ എന്ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ.
പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം മമ്മിയൂർ എൽ എഫ് ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപക മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ ചടങ്ങിൽ ആദരിച്ചു.
ചാവക്കാട് നഗര സഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
പ്രമുഖ ചലചിത്ര സംവിധായകനും മുൻ എം എൽ എ യുമായ പി ടി കുഞ്ഞുമുഹമ്മദ് അദ്ധ്യാപക ദിന സന്ദേശം നൽകി. ആരുടെ മുന്നിലും തല കുനിക്കാത്ത ഒരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ അദ്ധ്യാപകർക്ക് കഴിയട്ടെ എന്ന് അദ്ദേഹം സന്ദേശത്തിലൂടെ ഉണർത്തി.
ചാവക്കാട് നഗര സഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദിവെ, കൗൺസിലർ ബേബി ഫ്രാൻസിസ്, ചാവക്കാട്, വലപ്പാട്, മുല്ലശ്ശേരി, കുന്ദംകുളം, വടക്കാഞ്ചേരി, ഉപ ജില്ലാ ഓഫീസർമാരായ കെ ആർ രവീന്ദ്രർ, സി വി സജീവ്, ഷീബാ ചാക്കോ, എ മൊയ്തീൻ, എം ബുഷ്റ, ചാവക്കാട് ബി പി സി , പി എസ് ഷൈജു, എച്ച് എം ഫോറം കൺവീനർമാരായ എം കെ സൈമൺ, സോണി ഫ്രാൻസിസ്, എൽ എഫ് സ്ക്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റോസ്ന ജേക്കബ്, അധ്യാപക സംഘടനാ പ്രതിനിധികൾ, പി ടി എ പ്രസിഡന്റ് സൈസൺ മറോക്കി, അദ്ധ്യാപക കൂട്ടായ്മ കൺവീനർ
എ ഡി സാജു , അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ടി എൻ അജയകുമാർ ( കെ എസ് ടി എ ), സി ജെ ജിജോ ( എ കെ എസ് ടി യു ), മുഹ്സിൻ പാടൂർ ( കെ എ ടി എഫ്), നീൽ ടോം ( എ എച്ച് എസ് ടി എ ), ഷാഹുൽ ഹമീദ് സഗീർ ( കെ എ എം എ), എൻ എ അനുരാഗ് ( എൻ ടി യു ), സി രാധാകൃഷ്ണൻ ( ഹിന്ദി അദ്ധ്യാപക മഞ്ച്) എന്നിവർ ആശംസകൾ നേർന്നു..
തുടർന്ന് അദ്ധ്യാപകരുടെ സംഘ നൃത്തം, സമൂഹ ഗാനം, കവിതാ ലാപനം, തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
ചാവക്കാട് ഡി ഇ ഒ സോണി അബ്രഹാം സ്വാഗതവും കമ്മിറ്റി കൺവീനർ എം എ സാദിഖ് നന്ദിyum പറഞ്ഞു.
ഫോട്ടോ : ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അദ്ധ്യാപക ദിനാഘോഷം ഗുരുവായൂർ എം എൽ എ, എൻെ കെ അക്ബർ ഉദ്ഘാടനം ചെയ്യുന്നു
Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )
Comments are closed.