
ചമ്മന്നൂർ: കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച നോർത്ത് സോൺ ഓപ്പൺ കിഡ്സ് അത്ലറ്റിക്സ് 2026 ചാമ്പ്യൻഷിപ്പിൽ അമൽ ഇംഗ്ലീഷ് സ്കൂളിന് ഉജ്ജ്വല വിജയം. സ്കൂളിന്റെ ‘ടീം A’, ‘ടീം B’ നിരകൾ ചാമ്പ്യൻഷിപ്പിലെ ഓവർഓൾ ട്രോഫികൾ സ്വന്തമാക്കി സമഗ്രാധിപത്യം ഉറപ്പിച്ചു.

ട്രാക്കിലും ഫീൽഡിലും കരുത്തുറ്റ പ്രകടനം കാഴ്ചവെച്ച സ്കൂളിലെ കായികപ്രതിഭകൾ ലെവൽ 2 ബോയ്സ്, ലെവൽ 2 ഗേൾസ് വിഭാഗങ്ങളിലെ ഓവർഓൾ കിരീടങ്ങളും നേടി സ്കൂളിന്റെ യശസ്സുയർത്തി.
വിദ്യാർത്ഥികളുടെ ചിട്ടയായ കഠിനാധ്വാനവും കായിക അധ്യാപകരുടെയും പരിശീലകരുടെയും മികച്ച മാർഗ്ഗനിർദ്ദേശവുമാണ് ഈ വൻ വിജയത്തിന് പിന്നിലെന്ന് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി. ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന നേട്ടം കൊയ്ത കായികതാരങ്ങളെയും അതിന് നേതൃത്വം നൽകിയ പ്രിൻസിപ്പാൾ, അഡ്മിനിസ്ട്രേറ്റർ, കായിക അധ്യാപകർ, കോച്ചുമാർ എന്നിവരെയും മാനേജ്മെന്റ് ചെയർമാൻ അലി പഷ്ണത്തയിൽ പ്രത്യേകം അഭിനന്ദിച്ചു.



Comments are closed.