തൊഴിയൂരിൽ കാൽവഴുതി കുളത്തിൽ വീണ് വൈദിക വിദ്യാർത്ഥി മരിച്ചു

ഗുരുവായൂർ : തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ഞൂർ ചക്കിത്തറ റോഡിൽ വാഴപ്പിള്ളി വീട്ടിൽ ജേക്കബിന്റെ മകൻ ഡിങ്കിൾ (20) ആണ് മരിച്ചത്. തൊഴിയൂർ പാലേമാവ് പള്ളി റോഡിൽ വെളിത്താട്ടിൽ അബുവിൻ്റെ വീട്ടുവളപ്പിലെ കുളത്തിലാണ് വീണത്. വൈകിട്ട് ആറുമണിയോടെയാണ് അപകടം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളക്കരയിൽ ഇരിക്കുകയായിരുന്നു. എഴുന്നേറ്റ് പോകുന്നതിനിടെ ഡിങ്കിൾ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ ഡിങ്കിളിനെ പൊക്കിയെടുത്ത് മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദികനാകാനായി ഉത്തർപ്രദേശിൽ പഠിക്കുകയാണ് ഡിങ്കിൾ. അമ്മ ജിൻസി. സഹോദരങ്ങൾ: ജോസഫ്, ടിങ്കിൾ, റിങ്കിൾ.

Comments are closed.