ചാവക്കാട് ബസ്സ് സ്റ്റേഷന് സമീപം വഴിയിടം വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കെട്ടിടം കേരള നിയമസഭ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ അദ്ധ്യക്ഷനും ഗുരുവായൂര്‍ നഗരസഭ ചെയര്‍മാനുമായ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് സ്വാഗതമാശംസിച്ചു.
ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നഗരസഭ നിര്‍മ്മിച്ച രണ്ടാമത്തെ കെട്ടിടമാണിത്. ചാവക്കാട് കോടതി പരിസരത്ത് 6,50,000/- രൂപ വകയിരുത്തി സ്റ്റാന്‍റേഡ് ടൈപ്പായി ആദ്യത്തെ കെട്ടിടം നിര്‍മ്മിച്ച് നല്‍കിയിരുന്നു. പ്രീമിയം മോഡലില്‍ 40 ലക്ഷം വകയിരുത്തിയാണ് നിലവിലെ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി 1560 ചതുരശ്ര അടി വിസ്തൃതിയിലാണ് ടോയ്ലെറ്റ്, യൂറിനല്‍, ഫീഡിംഗ് റൂം, വിശ്രമ മുറി, കോഫി ഷോപ്പ് എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി രണ്ട് ടോയ്ലെറ്റുകളടക്കം 8 ടോയ്ലെറ്റുകളും 3 യൂറിനല്‍സും 3 വാഷ് ബേസിനുകളും ഒരു ഫീഡിംഗ് റൂമും ഒരു വിശ്രമമുറിയും റിഫ്രഷ്മെന്‍റിനായി ഒരു കോഫി ഷോപ്പുമാണ് നിലവില്‍ ടെയ്ക്ക് എ ബ്രേക്കില്‍ സജ്ജീകരിച്ചിട്ടുള്ളത്.
നഗരസഭ വൈസ്ചെയര്‍മാന്‍ കെ.കെ.മുബാറക്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാഹിന സലീം, അബ്ദുള്‍ റഷീദ് പി.എസ്, ബുഷറ ലത്തീഫ്, മുഹമ്മദ് അന്‍വര്‍ എ.വി, പ്രസന്ന രണദിവെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.എച്ച്.അക്ബര്‍, മുഹമ്മദ് ബഷീര്‍, റോബി, പി.കെ സെയ്താലിക്കുട്ടി, കാദര്‍ ചക്കര, ഷാഹു, കൗണ്‍സിലര്‍മാരായ എം.ആര്‍ രാധാകൃഷ്ണന്‍, കെ ഷാനവാസ്, ബേബി ഫ്രാൻസിസ്, ഫൈസല്‍ കാനാമ്പുള്ളി എന്നിവര്‍ ആംശംസകളറിയിച്ച് സംസാരിച്ചു.
നഗരസഭ സെക്രട്ടറി കെ. ബി വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാർ, അസിസ്റ്റന്റ് എഞ്ചിനീയർ ജെസ്സി ടി. ജെ, കെട്ടിടത്തിന്റെ കരാറുകരൻ കെ. സി. ബിജു, നഗരസഭ ജീവനക്കാർ എന്നിവരും സംബന്ധിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ റിഷ്മ പി.പി. നന്ദി പറഞ്ഞു.
Comments are closed.