mehandi new

മണത്തല വില്ല്യംസ് ബൈപാസിൽ സർവ്വീസ് റോഡില്ല – ജന സഞ്ചാരം നിഷേധിക്കുന്ന നിർമ്മാണ പ്രവർത്തികൾ നിർത്താൻ ആവശ്യപ്പെട്ട് എം എൽ എ

fairy tale

ഗുരുവായൂർ : നാഷണല്‍ ഹൈവേ വികസനത്തിന്റെൂ ഭാഗമായി ചാവക്കാട് മുല്ലത്തറ മുതല്‍ നിര്‍മ്മിക്കുന്ന രണ്ടു കിലോമിറ്റര്‍ വരുന്ന ബൈപ്പാസ് റോഡില്‍ മുല്ലത്തറ മുതല്‍ 500 മീറ്റര്‍ നീളത്തില്‍ മാത്രമാണ് സർവ്വീസ് റോഡ് നിർമ്മിക്കുന്നത്. 45 മീറ്റര്‍ വീതിയില്‍ ബൈപ്പാസ് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഒരു കിലോമീറ്ററിലധികം വരുന്ന ഭാഗത്ത് സർവ്വീസ് റോഡ് നിർമ്മിക്കാതെ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സഞ്ചാരം നിഷേധിക്കുന്ന സമീപനമാണ് ദേശീയ പാത അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്. ബൈപ്പാസ് റോഡ് നിർമ്മിക്കുന്ന പ്രദേശത്തിന്റെു കിഴക്ക് ഭാഗം കനോലികനാലാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. 40 ലധികം കുടുംബങ്ങളാണ് ദുരിതത്തിലായിട്ടുള്ളത്. ദേശീയ പാത അതോറിറ്റിയുടെ ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് എം എൽ എ. നാഷണല്‍ ഹൈവേയുടെ ബൈപ്പാസിലെ നിര്‍മ്മാണം നിർത്തിവെച്ച് അടിയന്തിര യോഗം വിളിക്കണം. ജില്ലാ കളക്ടര്‍, പ്രൊജക്ട് ഡയറക്ടര്‍, റീജിയണല്‍ ഓഫീസര്‍ എന്‍.എച്ച്.എ എന്നിവര്‍ക്ക് കത്തയച്ചു.

ഈ മാസം 31 ന് യോഗം വിളിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

Mss conference ad poster

കനോലി കനാലിനു കുറുകെ രണ്ടു മൂന്നുവരി പാലങ്ങൾ നിർമ്മിക്കും. അതുകഴിഞ്ഞു ചെറിയ കനാലിനു കുറുകെ ചെറിയ പാലം
മണ്ണിട്ടു ഉയർത്തി നിർമിക്കുന്ന ഈ ഭാഗങ്ങളിലൊന്നും സർവ്വീസ് റോഡ് ഉണ്ടാകില്ല.
വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ ആറു കലുങ്കുകൾ. ചെറുതോടുകൾ വഴിമാറ്റി കലുങ്കുകൾക്കടിയിലൂടെ വിടും.
വില്ല്യംസിലും മണത്തല മുല്ലത്തറയിലും 25 മീറ്റർ വീതിയിൽ അടിപ്പാത. അവലംബം: – കേരള റോഡ്സ് ആന്റ് ഇൻഫ്രാ സ്ട്രക്ച്ചർ വിഭാഗം ഒരു വർഷം മുൻപ് പുറത്തിറങ്ങിയ ബൈപ്പാസിന്റെ വിശദമായ പ്ലാനിൽ നിന്ന്

planet fashion

Comments are closed.