Header

വീട്ടമ്മമാരുടെ ഓൺലൈൻ ഓത്തുപള്ളി ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

ചാവക്കാട് : വീട്ടമ്മമാരുടെ ഓൺലൈൻ ഓത്തുപള്ളി സുക്കൂൻ വനിതാ കൂട്ടായ്മയുടെ 2022 ലെ വനിതാ വിഭാഗം പരീക്ഷയിൽ ഉന്നത മാർക് നേടിയവരെ ആദരിക്കുന്നു.
കദീജ അബൂബക്കർ, ഷീബ സലീം, ഷാഹിജ ലിയാക്കത്ത്, ഫഹീമ അൻസീർ,
ഷറീന സലാം, സീമ ഫൈസൽ, ബുഷറ യൂസഫലി, ഫബീറ സക്കരിയ്യ, ലാലി നാസിർ, സീനത്ത് റസാക്ക്, മുംതസ് മുആദ്, ഷെബിദ ബഷീർ, നബീസ മൂസ എന്നിവരെ ഏപ്രിലിൽ നടക്കുന്ന സുക്കൂൻ വനിതാക്കൂട്ടായ്മ സംഗമത്തിൽ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുമെന്ന്
സുക്കൂൻ വനിതാ കൂട്ടായ്മ പ്രസിഡന്റ്
ഷീബ നബീൽ പറഞ്ഞു.

സുക്കൂൻ സ്ക്കൂൾ ഓഫ് ഖുർആൻ സ്‌റ്റഡി സെന്ററിന്റെ കീഴിൽ കൊറോണക്കാലത്ത് തുടങ്ങിയതാണ് ഈ ഓൺലൈൻ പഠന ക്ലാസ്.
പാതിവഴിയിൽ മദ്രസാ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്കും തീരെ പഠിക്കാൻ കഴിയാത്തവർക്കും ഈ ഓൺലൈൻ മദ്രസാ പഠനം ഏറെ സഹായകരമായിരുന്നു. നൂറിലധികം സ്ത്രീകൾ ഈ ക്ലാസ്സിൽ പഠിക്കുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ മജ്ലിസ് സിലബസ്സാണ് പഠിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഏഴ് വയസു മുതൽ എഴുപത് വയസിനു മുകളിലുള്ളവർ വരെ സുക്കൂൻ സ്ക്കൂൾ ഓഫ് ഖുർആനിൽ പഠിക്കുന്നുണ്ട്.

സെകറട്ടറിമാരായ സബി നൗഷാദും, ഷൈനി വാഹിദും
വിജയികളെ അനുമോദിച്ചു.

thahani steels

Comments are closed.