
തളിക്കുളം : കടലിൽ കണ്ടാടി വല വിരിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു. തളിക്കുളം നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരന്റെ മകൻ സുനിൽകുമാർ (52 ) ആണ് മരിച്ചത്. ഇന്ന് രാവി ലെ 06.40 ന് തളിക്കുളം നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപമാണ് അപകടം. കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനായി വലവിരിച്ച് കരയിലേക്ക് തിരിച്ച് നീന്തുമ്പോൾ തിരയിൽ പെടുകയായിരുന്നു. തിരയിൽപ്പെട്ട് മുങ്ങി താഴ്ന്ന സുനിൽ കുമാറിനെ നാട്ടുകാർ കരയിലെത്തിക്കുകയും ഉടൻതന്നെ വലപ്പാട് ദയ ആശുപത്രിയിൽ എതിർക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. കടലിൽ അടിയോഴുക്കുണ്ടായിരുന്നതാണ് അപകട കാരണം എന്ന് ബീച്ച് നിവാസികൾ പറഞ്ഞു.

Comments are closed.