mehandi new

ഏങ്ങണ്ടിയൂരിൽ വീടിനുള്ളിൽ യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി

fairy tale

ഏങ്ങണ്ടിയൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കടവ് കളത്തിൽ നാരായണൻ്റെ മകൻ അനിൽ കുമാർ(39) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഇലക്ട്രീഷനായ അനിൽ കുറച്ചു ദിവസമായി വീട്ടിൽ തനിച്ചായിരുന്നു. ഭാര്യ സ്വന്തം വീട്ടിലും അമ്മ സഹോദരിയുടെ വീട്ടിലുമായിരുന്നു. അനിൽ കുമാറിനെ അന്വേഷിച്ചു എത്തിയയാൾ വീട്ടിൽ നിന്നും ദുർഗന്ധം വരുന്നത് കണ്ട് സമീപവാസികളെ അറിയിക്കുകയും ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: നിവ്യ. മകൻ അമേഘ്.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Unani banner ad

Comments are closed.