യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് നാളെ ചാവക്കാട് – സമാപന സമ്മേളനം അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും

ചാവക്കാട്: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത്മാര്‍ച്ച് നാളെ ചാവക്കാട് സമാപിക്കും. 21 ന് വ്യാഴാഴ്‌ച കൊടുങ്ങല്ലൂർ അഴീകോട് കെ എം സീതിസാഹിബിന്റെ ഖബര്‍ സിയാറത്തോടെ ആരംഭിച്ച ജാഥ 25 നു ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് സമാപിക്കും. സമാപന ദിവസമായ നാളെ ഉച്ചക്ക് 2 മണിക്ക് അണ്ടത്തോട് തങ്ങള്‍പടിയില്‍ സംസ്ഥാന യൂത്ത്ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.

വൈകുന്നേരം ആറുമണിക്ക് ചാവക്കാട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് എം പി അബ്ദുസമദ് സമദാനി, സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കെ പി സി സി ജനറല്‍ സെക്രട്ടറി വി ടി ബല്‍റാം, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: ഷിബു മീരാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ജനുവരി 21 നു കോഴിക്കോട് നടക്കാനിരിക്കുന്ന മഹാ റാലിയുടെ ഭാഗമായാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപികമായി ജില്ലാ റാലികൾ സംഘടിപ്പിക്കുന്നത്.

Comments are closed.