mehandi new

എ സി ഹനീഫയുടെ ഓർമ്മ ദിനം – അനുസ്മരണ സദസ്സ് ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ സി ഹനീഫയുടെ ഓർമ്മദിനത്തിൽ യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്‌പ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു.
ചാവക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സദസ്സ് മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി. എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

planet fashion

ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. വി ബദ്ധറുദ്ധീൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ആർ.കെ നൗഷാദ്, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എം. എസ് ശിവദാസ്, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഹിമ മനോജ്‌, കോൺഗ്രസ്‌ നേതാക്കളായ അഷറഫ് ബ്ലാങ്ങാട്, പീറ്റർ പാലയൂർ, സൈമൺ മറോക്കി, നൗഷാദ് ഒരുമനയൂർ, റഫീഖ് വട്ടേക്കാട്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ തെബ്‌ഷീർ മഴുവഞ്ചേരി, ഷിഹാബ് മണത്തല, ഗഫാർ ബ്ലാങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare 25 mar

Comments are closed.