mehandi new

ദേശീയപാതയില്‍ ബൈക്കപകടത്തില്‍ പെട്ട് യുവാവ് മരിച്ചു

fairy tale
ബൈക്കപകടത്തില്‍ മരിച്ച ഫവാസ് (23)
ബൈക്കപകടത്തില്‍ മരിച്ച ഫവാസ് (23)
planet fashion

ചാവക്കാട്: ദേശീയപാത 17 അകലാട് ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്.
പട്ടാമ്പി പള്ളിപ്പുറം പെരുമുടിയൂര്‍ പുതിയ ഗയിറ്റിനു സമീപം കുന്നത്തൊടി വീട്ടില്‍ ഉമറിന്‍്റെ മകന്‍ ഫവാസാണ് (23) മരിച്ചത്. ഇതേ ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത ഉള്ളാട്ടുതൊടി അലിക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഇബ്രാഹിമിനെ (19) മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകുന്നേരം ആറുമണിയോടെ അകലാട് ഒറ്റയിനി പെട്രോള്‍ പമ്പിനടുത്താണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് മത്സ്യം കയറ്റി എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറി കണ്ട് ബ്രേക്ക് ചിവിട്ടിയ ബൈക്ക് തെന്നി മറിയുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച ഫവാസ് മിനിലോറിയില്‍ തലയിടിച്ചു വീഴുകയായിരുന്നു.
ലോറി ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപെട്ടു. മരിച്ച ഫവാസും പരിക്കേറ്റ ഇബ്രാഹിമും ഉള്‍പ്പടെ 10 അംഗ സംഘം പെരുന്നാള്‍ ആഘോഷിക്കാനായി കുന്നംകുളം ചാവക്കാട് വഴി ദേശീയ പാതയില്‍ പ്രവേശിച്ച് അണ്ടത്തോട് പെരിയമ്പലം ബീച്ചിലേക്ക് പോവുകയായിരുന്നു. സംഭവ സമയം അതുവഴിയെത്തിയ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എച്ച് സലാം എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എം.എല്‍.എയുടെ വാഹനത്തിലാണ് പരിക്കേറ്റ ഇബ്രാഹിമിനെ ആസ്പത്രയിലത്തെിച്ചത്.
വാഹിദയാണ് മരിച്ച ഫവാസിന്‍്റെ മാതാവ്. സഹോദരിമാര്‍: സുല്‍ഫിക്കര്‍ ( ദുബായ്), ദില്‍ഷാന, റാഹില.
മുതുവട്ടൂര്‍ രാജാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് കഴിഞ്ഞ് തിങ്കളാഴ്ച്ച രാവിലെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകും. ഖബറടക്കം വൈകുന്നേരം പട്ടാമ്പി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിം
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിം

Comments are closed.