
ചാവക്കാട്: ബൈക്കിടിച്ച് വഴിയാത്രകാരന്‍ മരിച്ചകേസില്‍ നിറുത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അറസ്റ്റു ചെയ്തു. തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് വലിയകത്ത് കുഞ്ഞിമുഹമ്മദ് (കുഞ്ഞാമുട്ടി 65 )എന്നയാള്‍ മരിച്ച കേസിലാണ് കടപ്പുറം ആറങ്ങാടി പുളിപറമ്പില്‍ തലയാട് വീട്ടില്‍ അലി മകന്‍ നവാസിനെ ( 33) ചാവക്കാട് സി ഐ കെ ജി സുരേഷ്, എസ് ഐ എം കെ രമേഷ് എിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ആറങ്ങാടി പുളിഞ്ചോടില്‍ തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിക്കാണ് അപകടം. മൂന്നു പേരുമായി വന്ന ബൈക്ക് കഞ്ഞാമുട്ടിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലയടിച്ചു കുഞ്ഞാമുട്ടി തെറിച്ചു വീണു. അപകടം വരുത്തിയ ബൈക്ക് നിറുത്താതെ ഓടിച്ചു പോയി. നന്നായി മദ്യപിച്ചിരുന്ന നവാസാണ് ബൈക്ക് ഓടിച്ചിരുന്നത്. കൂടെ യാത്ര ചെയ്തിരു ജംഷീര്‍, സിറാജ് എന്നിവര്‍ ഒളിവിലാണ്. റോഡിലൂടെ നടന്നു പോയിരുന്ന മറ്റു രണ്ടു പേരെയും ബൈക്ക് ഇടിച്ചിരുന്നതായി പോലീസ് പറഞ്ഞു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കുഞ്ഞാമുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ രാത്രിയോടെ മരിച്ചു.
പ്രതികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ധക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കും. സി പി ഒ മാരായ ശ്യാം, ജിബിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Comments are closed.