കുഞ്ഞുമുഹമ്മദ് ഹാജി

കുഞ്ഞുമുഹമ്മദ് ഹാജി

ചാവക്കാട് : എടക്കഴിയൂര്‍ മഹല്ല് മുന്‍ പ്രസിഡന്‍റ് കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജി (74)ആണ് മരിച്ചത്. ഇന്ന് ശനി രാവിലെ 11.45 നു ചാവക്കാട് സെന്ററില്‍ വെച്ചായിരുന്നു അപകടം. റോഡിനു ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്ന സ്കൂട്ടറില്‍ അതെ ദിശയില്‍ നിന്നും വന്ന കണ്ടെയിനര്‍ ലോറി കൊളുത്തി വലിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്നും തെറിച്ച് വീണ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങിയതായി ദൃസാക്ഷികള്‍ പറയുന്നു. ഹെല്‍മെറ്റ്‌ പൂര്‍ണ്ണമായും തകര്‍ന്നു.
ചാവക്കാട് പോലീസും, ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരും, ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
കോഴിക്കോട് സിമന്റ് ഇറക്കി എറണാംകുളത്തേക്കു തിരിച്ചു പോവുകയായിരുന്നു ലോറി. എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം താമസിക്കുന്ന കുഞ്ഞുമുഹമ്മദ് ഹാജി മരുന്ന് വാങ്ങിക്കാനായി ചാവക്കാട് എത്തിയതായിരുന്നു.
മൃതദേഹം രാജ ആശുപത്രിയില്‍. ചാവക്കാട് താലൂക്കാശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കബറടക്കം നാളെ ഞായര്‍ രാവിലെ എടക്കഴിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍
ഭാര്യ : സഫിയ. മക്കള്‍: റാഫി, ഫൈസല്‍ (അബുദാബി), ഫിറോസ്‌(ഷാര്‍ജ), വാഹിദ, ബീന. മരുമക്കള്‍: നാസര്‍, ഷാജു (ഇരുവരും ദുബായ്), ഷൈലജ, റംഷി, സഫീറ.