mehandi new

ഒരുമനയൂര്‍ മൂന്നാം കല്ലില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

fairy tale

accident1ചാവക്കാട് : ദേശീയപാത 17 ല്‍ ഒരുമനയൂര്‍ മൂന്നാം കല്ലില്‍  അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇഇന്ന്  ഉച്ചക്കു ശേഷം 3 മണിക്കായിരുന്നു അപകടം.   കൊടുങ്ങല്ലൂരിലേക്കു പോകുകയായിരു സ്വകാര്യ ബസിനു പുറകില്‍  റെനോ ഡസ്റ്റര്‍ കാറിടിക്കുകയായിരുന്നു. പിന്നീട് സിഫ്റ്റ് , ഫിയറ്റ് ലീനിയ, ആള്ട്ടോ കാറുകള്‍ ഒരോന്നിനു പുറകിലായി ഇടിച്ചു നിന്നു. ഡസ്റ്റര്‍, സിഫ്റ്റ്, ഫിയറ്റു , കാറുകള്‍ക്ക് മുന്‍വശങ്ങളിലും, പുറകു ഭാഗങ്ങളിലും കേടു പാടുകള്‍ പറ്റി. രണ്ടു വാഹനങ്ങളുടെ ബോണറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു ഉള്ളിലേക്കു പോയി.  മുന്നില്‍ പോയിരുന്ന ബസ് പെട്ടെന്ന് ബ്രൈയ്ക്ക് ചവിട്ടിയതാണ് വാഹനങ്ങള്‍ ഒരോന്നിനും പുറകിലായി ഇടിച്ചത് . സമീപത്തുണ്ടായിരുന്ന ഹൈവേ പോലീസ് നടപടികള്‍ സീകരിച്ചു. വാഹനങ്ങളിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് നിസ്സാര പരിക്കേറ്റിണ്ടുണ്ട്. ഇവരെ ചികിത്‌സക്കു വിധേയരാക്കി.

Comments are closed.