mehandi banner desktop
Chavakkad online

തൃശൂരിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി – ഡിസിസിയുടെ ചുമതല വി കെ ശ്രീകണ്ഠന്

Ft

തൃശ്ശൂർ കോൺഗ്രസിൽ നടപടി ജോസ് വള്ളൂരിനോടും കൺവീനർ എം.പി വിൻസെന്റിനോടും രാജി വെക്കാൻ നിർദേശം 

Jan oushadi

തൃശൂർ : കെ.മുരളീധരന്റെ തോൽവിയിൽ തൃശ്ശൂർ കോൺഗ്രസിൽ നടപടി. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരിനെയും കൺവീനർ എം.പി വിൻസെന്റിനെയും മാറ്റും. നേതൃസ്ഥാനം രാജിവെക്കാൻ ഇരുവർക്കും നിർദ്ദേശം നൽകി. വി.കെ ശ്രീകണ്ഠന് ഡിസിസിയുടെ ചുമതല. തൃശ്ശൂരിലുണ്ടായ കൂട്ടത്തല്ലിന് പിന്നാലെയാണ് നേതാക്കൾക്കെതിരായ നടപടി. അന്വേഷണ കമ്മീഷനെ ഉടൻ നിയമിക്കും. അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കും. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Comments are closed.