മതേതരത്വത്തിന് വേണ്ടി വോട്ട് ചോദിച്ച് നടൻ പിഷാരടി ഗുരുവായൂർ മണ്ഡലത്തിൽ

വടക്കേകാട് : മതേതരത്വത്തിനു വേണ്ടി നിയസഭയിൽ ശബ്ദിക്കാൻ വോട്ട് വേണം എന്നാവിശ്യപ്പെട്ട് നടനും സംവിധായകനുമായ പിഷാരടി ഗുരുവായൂർ മണ്ഡലത്തിലെ ആൽത്തറയിലും പരുർ, ആറ്റുപുറം എന്നിവിടങ്ങളിലും കെ എൻ എ കാദറിനോടപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി.

കെ എൻ എ കാദർന്റെ പ്രഭാഷണങ്ങളും, ചിന്തകളും, നാടിനും നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും ആവശ്യമാണ്. നിയമനിർമാണ സഭകളിൽ ഇത്തരം പ്രതിഭകളെയാണ് ആവശ്യം. ഗുരുവായൂർ ജനത അതിന് അനുവാദവും അംഗീകാരവും നൽകണമെന്ന് രമേശ് പിഷാരടി പറഞ്ഞു.
യൂ ഡി എഫ് പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എൻ ആർ ഗഫൂർ അധ്യക്ഷനായിരുന്നു. എ കെ മൊയ്‌ദുണ്ണി,
പി ഗോപാലൻ, കെ എച്ച് ആബിദ്,എ വൈ കുഞ്ഞി മൊയ്‌ദു, പി രാജൻ, മന്നലാംകുന്ന് മുഹമ്മദുണ്ണി, റാഫി അണ്ടത്തോട്, ഫത്താഹ് മന്നലാംകുന്ന്, മുഹമ്മദ് മൂത്തേടത്ത്, പി എ ശാഹുൽ ഹമീദ്, അഷ്‌റഫ് ചാലിൽ, സി വി സുരേന്ദ്രൻ, സി എം ഗഫൂർ, ഉസ്മാൻ ചോലയിൽ, അബൂബക്കർ കുന്നകാടൻ, ബാബു പി പി, ഗഫൂർ അറക്കൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.