Header

ഗുരുവായൂർ – വോട്ടെണ്ണിയ 16 റൗണ്ടിൽ ഒന്നിൽ പോലും ലീഡ് നേടാനാവാതെ യുഡിഎഫ്. കൗണ്ടിങ് ഡീറ്റെയിൽസ് ഇവിടെ വായിക്കാം

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങിയതുമുതൽ ഒടുക്കം വരെയും നിലം തൊടാനാവാതെ യു ഡി എഫ്. ഒന്നുമുതൽ പതിനാറു റൗണ്ട് എണ്ണി തീർന്നിട്ടും പോസ്റ്റൽ വോട്ട് ഉൾപ്പെടെ ഒരിടത്തും ലീഗ് സ്ഥാനാർഥി കെ എൻ എ ഖാദറിന് ലീഡ് നേടാനായില്ല. ഇതിനിടെ ലീഗ്, കോൺഗ്രസ്സ് ശക്തി ദുർഗ്ഗങ്ങൾ അനവധി കഴിഞ്ഞുപോയി എന്നിട്ടും ഒരു വോട്ടിന്റെ ലീഡ് പോലും യു ഡി എഫ് നേടിയില്ല.

ഇതേ സമയം കഴിഞ്ഞതവണ ബി ജെ പി സ്ഥാനാർഥി അഡ്വ നിവേദിതക്ക് ലഭിച്ചത് 25490 വോട്ടുകളാണ് എന്നാൽ ബിജെപി പിന്തുണയുള്ള ദിലീപ് നായർക്ക് ഇത്തവണ   6294 വോട്ടെ ലഭിച്ചൊള്ളു. പത്തൊൻപതിനായിരത്തോളം വോട്ടുകൾ എവിടെപ്പോയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.

വിശദമായ കൗണ്ടിങ് ഫലം :

എൽഡിഎഫ്  ന് ലഭിച്ച ഇ വി എം വോട്ടുകൾ 76052. പോസ്റ്റൽവോട്ടുകൾ  1020 – ആകെ ലഭിച്ച വോട്ട്   77072.

യു ഡി എഫ്  ന് ലഭിച്ച ഇ വി എം വോട്ടുകൾ  57918. പോസ്റ്റൽ വോട്ടുകൾ  886. ആകെ ലഭിച്ച വോട്ടുകൾ 58804.

എൽ ഡി എഫി ന്റെ എൻ കെ അക്ബറിന്റെ  ഭൂരിപക്ഷം 18268.

ബി ജെ പി പിന്തുണയുള്ള ഡെമോക്രറ്റിക് സോഷ്യൽ  ജസ്റ്റിസ് പാർട്ടി ദിലീപ് നായർ ക്ക് ലഭിച്ച ഇ വി എം വോട്ടുകൾ 6222 പോസറ്റൽ വോട്ടുകൾ 72. ആകെ ലഭിച്ച വോട്ടുകൾ 6294.

എസ് ഡി പി ഐ സ്ഥാനാർഥി അഷറഫ്‌ വടക്കൂട്ട് ഇ വി  എം 2870. പോസ്റ്റൽ  19. ആകെ 2889.

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ  (കമ്മ്യൂണിസ്റ്റ് ) എം കുമാർ. ഇ  വി എം 288, പോസ്റ്റൽ 13 ആകെ  301.

സ്വതന്ത്രൻ ആന്റണി ഇ  വി എം 382. പോസ്റ്റൽ 10. ആകെ 392.

നോട്ട – ഇ വി എം 997. പോസ്റ്റൽ 10. ആകെ 1007.

ഗുരുവായൂർ മണ്ഡലത്തിൽ  രേഖപ്പെടുത്തിയ വോട്ട് – ഇ വി എം 144729. പോസ്റ്റൽ 2030. ആകെ 146759.

എൻ കെ അക്ബറിന് ആകെ വോട്ടിന്റെ  52.52 ശതമാനം വോട്ട് ലഭിച്ചു.

ഒന്നു മുതൽ പതിനാറു വരെയുള്ള (പുനയൂർക്കുളം മുതൽ ഏങ്ങണ്ടിയൂർ വരെ )  റൗണ്ടിൽ എൽ ഡി എഫിനും യു ഡി എഫിനും ലഭിച്ച വോട്ടുകളും ലീഡും താഴെ.

റൗണ്ട് 1. എൽഡിഎഫ്  5065. യുഡിഎഫ്  3290. ലീഡ് – 1775.

റൗണ്ട് 2. എൽഡിഎഫ്  4447. യുഡിഎഫ്  3722. ലീഡ് –  725.

റൗണ്ട് 3. എൽഡിഎഫ്  4876. യുഡിഎഫ്  4104. ലീഡ് –   772.

റൗണ്ട് 4. എൽഡിഎഫ്  5204. യുഡിഎഫ്  4669. ലീഡ് –  535.

റൗണ്ട് 5.  എൽഡിഎഫ്  6008. യുഡിഎഫ്  4835. ലീഡ് –  1173.

റൗണ്ട് 6. എൽഡിഎഫ്  5065. യുഡിഎഫ്  3809. ലീഡ് –  1256.

റൗണ്ട് 7. എൽഡിഎഫ്  5423. യുഡിഎഫ്  3843. ലീഡ് –  1580.

റൗണ്ട് 8. എൽഡിഎഫ്  5799. യുഡിഎഫ്  3438. ലീഡ് –  2361.

റൗണ്ട് 9. എൽഡിഎഫ്  5065. യുഡിഎഫ്  3290. ലീഡ് –  1775.

റൗണ്ട് 10. എൽഡിഎഫ്  6010. യുഡിഎഫ്  3983. ലീഡ് –  2028.

റൗണ്ട് 11. എൽഡിഎഫ്  5701. യുഡിഎഫ്  3449. ലീഡ് –  1122.

റൗണ്ട് 12. എൽഡിഎഫ്  4084. യുഡിഎഫ്  3781. ലീഡ് –  303.

റൗണ്ട് 13. എൽഡിഎഫ്  5415. യുഡിഎഫ്  5059. ലീഡ് –  356.

റൗണ്ട് 14. എൽഡിഎഫ്  4801. യുഡിഎഫ്  3935. ലീഡ് –  866.

റൗണ്ട് 15. എൽഡിഎഫ്  3079. യുഡിഎഫ്  1792. ലീഡ് –  1287.

റൗണ്ട് 16. എൽഡിഎഫ്  178. യുഡിഎഫ്  153. ലീഡ് –  25.

thahani steels

Comments are closed.