mehandi new

ആക്ട്സ് ഗുരുവായൂർ ബ്രാഞ്ചിന്റെ പതിനാറാം വാർഷികം ആഘോഷിച്ചു പുതിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

fairy tale

ഗുരുവായൂർ : ആക്ട്സ് ഗുരുവായൂർ ബ്രാഞ്ചിന്റെ പതിനാറാം വാർഷികവും മൂന്നുപുരയ്ക്കൽ ചെറിയാൻ, തൈക്കാട് സംഭാവനയായി നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഗുരുവായൂർ മുൻസിപ്പൽ ടൗൺഹാളിൽ വച്ച് സംഘടിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷൻ മെയറും ആക്ട്സ് ജില്ലാ വർക്കിംഗ് പ്രസിഡന്റുമായ എം. കെ വർഗീസ് അധ്യക്ഷനായ ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫുംഅദ്ദേഹം നിർവഹിച്ചു.

planet fashion

ആക്ട്സ് സ്ഥാപകനും ജില്ലാ ജനറൽ സെക്രട്ടറിയും കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാനുമായ റവറന്റ് ഫാദർ ഡേവിസ് ചിറമ്മൽ ആമുഖ പ്രഭാഷണം നടത്തി. ഗുരുവായൂർ ബ്രാഞ്ച് പ്രസിഡന്റ് മാർട്ടിൻ ലൂയിസ് സ്വാഗതവും സെക്രട്ടറി പ്രസാദ് പട്ടണത്ത് റിപ്പോർട്ടും അവതരിപ്പിച്ചു. ബെനഫാക്ടർ അംഗത്വവും ഇൻസ്റ്റിറ്റ്യൂഷൻ അംഗത്വവും എടുത്തവരെ ജില്ലാ സെക്രട്ടറി എ. എഫ് ജോണി ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ മികച്ച പ്രവർത്തകരായ പി കെ സാബിർ, ജോസ് ബേബി, അനീഷ് ശർമ എന്നിവരെ അനുമോദിച്ചു.

ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ആക്ട്സ് മുൻ പ്രസിഡന്റും വാർഡ് കൗൺസിലറും ആയ കെ പി എ റഷീദ്, ജില്ലാ സെക്രട്ടറിമാരായ ലൈജു സെബാസ്റ്റ്യൻ, സുനിൽ പാറമ്പിൽ, ജില്ലാ കൺവീനർ ഇ കെ ജോണി മുൻ പ്രസിഡന്റ് പി ഐ സൈമൺ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ഫൈസൽ പേരകം എന്നിവർ സംസാരിച്ചു.

ഗുരുവായൂർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് – സ്കൗട്ട് വിദ്യാർത്ഥികൾക്കായി ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സുനിൽകുമാർ, ശിവഗിരി എന്നിവർ അപകട ബോധവൽക്കരണ ഡെമോൺസ്ട്രേഷൻ നടത്തി. ചടങ്ങിന് ട്രഷറർ മോഹൻ ബാബു നന്ദി പറഞ്ഞു.

Macare 25 mar

Comments are closed.