mehandi new

ഭാരത് ജോഡോ യാത്രയുടെ നൂറ്റി ഒന്നാം ദിനത്തിൽ ജവഹർ ബാൽ മഞ്ച് ഐക്യ ദീപം തെളിയിച്ചു

fairy tale

ഗുരുവായൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 101-ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് ഗുവായൂർ മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ ഐക്യദീപം തെളിയിച്ചു. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ ചെയർമാൻ കെ. വി.സത്താർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം ചെയർമാൻ വിഷണു സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലൻ വാറണാട്ട്, കെ.പി എ റഷീദ്, സ്റ്റീഫൻ ജോസ്, രേണുക ശങ്കർ, പി കെ കെബീർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ സി. എസ് സൂരജ്, കെ ബി വിജു, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ജമാൽ താമരത്ത്, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ വി. എസ്സ്. നവനീത്, മിഥുൻ പൂകൈതകൽ, സിബിൽ ദാസ്, എൻ എസ് യു സെക്രട്ടറി നൗഫൽജമാൽ, വി. മുഹമ്മദ് ഗൈസ്, ബാൽ മഞ്ച് ഭാരവാഹികളായ പി. സത്താർ, ഷിഹാബ്, ശ്രീദർശൻ, ആനന്ദ് രാമകൃഷ്ണൻ, നിരജ്ജൻ തുടങ്ങിയവർ പങ്കെടുത്തു

planet fashion

Comments are closed.