മുഹ്‌സിൻ നഖ്‌വിയുടെ ഗസലിൽ ഹൃദയം കീഴടക്കിയ ആദിത്യദേവ് മൂന്നിനങ്ങളിൽ ഒന്നാമത്


മിസ്ബാഹ് അബ്ദുള്ള
കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഗസൽ മത്സരത്തിൽ കാണികളുടെ മനം നിറച്ച് ആദിത്യദേവ്. മുഹ്‌സിൻ നഖ്‌വിയുടെ “യെ ദിൽ യെ പാഗൽ” എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി പാടിയ ആദിത്യദേവ് ചാവക്കാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
അച്ഛൻ വി രമേശനാണ് സംഗീതത്തിൽ ആദിത്യദേവിന്റെ ഗുരു. മാതാവ് സുധ ശ്രീകൃഷ്ണ കോളേജിൽ സംസ്‌കൃതം അധ്യാപികയാണ്. ചെറുപ്പം മുതൽക്കേ അച്ഛനുകീഴിൽ സംഗീതം പഠിക്കുന്ന ആദിത്യദേവ് കേട്ട് പഠിച്ചതാണ് ഗസൽ.
ആദിത്യദേവിന്റെ ഹാർമോണിയം വായന മനോഹരമായിരുന്നു. ശരത് ശിവരാമനാണു തബല വായിച്ചത്.
ഇന്നലെ നടന്ന ഹയർ സെക്കന്ററി വിഭാഗം ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിലും എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയിരുന്നു.

Comments are closed.