ആദിത്യൻ പൊളിയാണ്.. വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർത്ഥി
പൂക്കോട്: വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ ഹീറോ ആയി.
ആദിത്യൻ വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടിക്ക് ചോറ് കൊടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ പടിക്കൽ ഒരു പൊതി കിടക്കുന്നത് കണ്ടത്. നോക്കിയപ്പോൾ ഒരു കെട്ട് 500 ന്റെ നോട്ടുകൾ.
വീട്ടിൽ വിഷമങ്ങളും പരാധീനതകളും ഉണ്ടെങ്കിലും ആദിത്യന്റെ സത്യസന്ധത പണം നഷ്ടപ്പെട്ട വ്യക്തിക്ക് തുണയായി.
കപ്പിയൂർ പരേതനായ വെങ്കിട അച്യുതൻ പ്രീത ദമ്പതികളുടെ മകനാണ് ആദിത്യൻ. പതിമൂന്ന് വർഷം മുൻപാണ് ആദിത്യന്റെ അച്ഛൻ മരിച്ചത്. അമ്മ റേഷൻ കടയിലെ ജീവനക്കാരിയാണ്. ഒരു സഹോദരി.
ബാങ്കിൽ കുറി അടക്കാൻ സൈക്കിളിൽ പോയതായിരുന്നു മാറോക്കി ബെന്നി. ഒരു കവറിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു 30000 രൂപ.
ബാങ്കിലെത്തി കവർ നോക്കിയപ്പോൾ കേഷ് കാണുന്നില്ല.
പണം വഴിയിൽ എവിടെയോ നഷ്ടപ്പെട്ടെന്നറിഞ്ഞ ബെന്നി ഏറെ വിഷമിച്ചു, പോലീസ് സ്റ്റേഷനിൽ പരാതിയും കൊടുത്തിരിക്കുമ്പോഴാണ് പണം കിട്ടിയ വിവരം അറിയുന്നത്.
ഗുരുവായൂർ സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ, സബ് ഇൻസ്‌പെക്ടർ ജയപ്രദീപ്, വാർഡ് കൗൺസിലർ ജീഷ്മ സുജിത്, പൊതുപ്രവർത്തകരായ ബഷീർ പൂക്കോട്, വിശ്വംഭരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പണം തിരിച്ചു നൽകി
Comments are closed.