ഭരണത്തകർച്ച – പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ സംഘടിപ്പിച്ചു

പുന്നയൂർ: പഞ്ചായത്തിന്റെ ഭരണ തകർച്ചക്കും അഴിമതിക്കുമെതിരെ മുസ്ലിം ലീഗ്പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തൃശൂർ ജില്ല ട്രഷറർ ആർ. വി അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആർ. പി ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

വിവിധ പദ്ധതികളിലെ അഴിമതി, കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ പാത വികസനത്തിന്റെ ഭാഗമായി ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തി, കുടുംബാരോഗ്യ കേന്ദ്ര വളപ്പിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തിയ പ്രതികളെ പിടികൂടിയില്ല, റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നില്ല, ലൈഫ് ഗുണഭോക്താക്കൾക്ക് തുക അനുവദിക്കുന്നില്ല, കുടിവെള്ള പദ്ധതികൾ ഫലപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞില്ല, തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
ജില്ല വൈസ് പ്രസിഡന്റ് എം. വി ഷക്കീർ, സെക്രട്ടറി സി അഷ്‌റഫ്, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.കെ ഇസ്മായിൽ, മത്സ്യതൊഴിലാളി ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എം ഹംസക്കുട്ടി, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമാരായ അസീസ് മന്ദലാംകുന്ന്, എ.വി അലി, പ്രവാസി ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എം സത്താർ, വനിത ലീഗ് നേതാക്കളായ ടി.എ അയിഷ, നസീമ ഹമീദ്, എം.കെ ഷഹർബാൻ, സുബൈദ പുളിക്കൽ, മറ്റു പഞ്ചായത്ത് അംഗങ്ങളായ ബിൻസി റഫീഖ്, ഷെരീഫ കബീർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സൈനുൽ ആബിദീൻ, എം.കെ.സി ബാദുഷ, ഫൈസൽ കുന്നമ്പത്ത്, നിസാർ മൂത്തേടത്ത്, അബ്ദുൽ സലീം കുന്നമ്പത്ത്, ടി.എം നൂറുദ്ധീൻ, ഷാജഹാൻ കറുത്താരൻ, ഷാഫി എടക്കഴിയൂർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.കെ ഉസ്മാൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ നസീർ നന്ദിയും പറഞ്ഞു.

Comments are closed.