Header

‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം കാ ക്കിപ്പടയുമായി ഷെബി ചാവക്കാട് – തിങ്കളാഴ്ച ചിത്രീകരണം ആരംഭിക്കും

ചാവക്കാട് : ‘പ്ലസ് ടു’, ‘ബോബി’ എന്നീ .ചിത്രങ്ങൾക്കു ശേഷം ഷെബി ചാവക്കാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കും. എസ് വി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിക്കുന്നു. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.

തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

തിരക്കഥ – സംഭാഷണം ഷെബി ചാവക്കാട്, ഷെജി വലിയകത്ത്.
സംഗീതം – ജാസി ഗിഫ്റ്റ്.
പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബുറാം.
മേക്കപ്പ് – പ്രദീപ് രംഗൻ.
കോസ്റ്റ്യും – ഡിസൈൻ lഷിബു പരമേശ്വരൻ.
നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്.
നിർമ്മാണ നിർവ്വഹണം എസ് മുരുകൻ.
പിആര്‍ഒ വാഴൂർ ജോസ്.

thahani steels

Comments are closed.