mehandi banner desktop
Chavakkad online

കാലിക്കറ്റ്‌ ഇന്റർസോൺ നൃത്തവേദികൾ കീഴടക്കി മെഹ്‌റിൻ

Ft

ചാവക്കാട്: കോട്ടക്കൽ ഫാറൂഖ് കോളേജിൽ 16-20 തിയതികളിലായി നടന്നു വരുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ നൃത്തവേദികൾ കീഴടക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥി മെഹ്റിൻ നൗഷാദ്. മോഹിനിയാട്ടം, നാടോടി നൃത്തം ഇനങ്ങളിൽ ഒന്നാമതെത്തിയ മെഹ്റിൻ ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും കുച്ചുപ്പിടിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Jan oushadi

ചാവക്കാട് പഞ്ചാരമുക്ക് സ്വദേശിയായ നൗഷാദ് – സഫ്ന ദമ്പതികളുടെ മകളാണ് മെഹ്റിൻ. കഴിഞ്ഞ തവണ ഇന്റർസോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ ഗ്രേഡും നേടിയിരുന്നു. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയും സ്കൂൾ കലോത്സവ വേദികളിൽ നിറഞ്ഞു നിന്ന മെഹ്റിൻ കലാലയ വേദികളും കീഴടക്കി മുന്നേറുകയാണ്.

Comments are closed.