mehandi new

ലണ്ടനില്‍ നിന്നെത്തിയ പെണ്ണ് കരുത്ത് കാട്ടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ലണ്ടനില്‍ നിന്നും ഭര്‍ത്താവിനെ തേടി ചാവക്കാടെത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയം ഖാലിഖ്(35) പെണ്‍കരുത്തിന്‍റെ പ്രതീകമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്നെ
വഞ്ചിച്ചു കടന്ന ഭര്‍ത്താവിനെ തേടിയാണ് മറിയം ലണ്ടനില്‍ നിന്നും ആദ്യം ചാവക്കാടെത്തുന്നത്. എന്നാല്‍ ഭര്‍ത്താവായ ചാവക്കാടിനടുത്ത അകലാട് ബദര്‍പള്ളി ബീച്ചില്‍ കുന്നമ്പത്ത് നൗഷാദ് ഹുസൈന്‍ ഗള്‍ഫിലേക്ക് കടന്നിരുന്നു. പഠിക്കാനായി സ്കോട്ട്ലാന്‍ഡില്‍ പോവുകയും മറിയം ഖാലിഖുമായി പ്രണയത്തിലാകുകയും ചെയ്ത നൌഷാദ് ഹുസൈന്‍ പിന്നീട് ഇവരെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. നൌഷാദ് പിന്നീട് ബ്രിട്ടന്‍ ഉപേക്ഷിച്ച് പോന്നതോടെയാണ് മറിയം ഭര്‍ത്താവിനെ അന്വേഷിച്ച് പുറപ്പെട്ടത്.
2015 ഫിബ്രുവരിയിലാണ് മറിയം ഖാലിഖ് ആദ്യമായി കേരളത്തിലത്തെിയത്. ജില്ലാ പൊലീസ് സൂപ്രണ്ട് മുതല്‍ കുന്നംകുളം ഡി.വൈ.എസ്.പിയും ചാവക്കാട് സി.ഐയും വടക്കേക്കാട് എസ്.ഐയും അന്ന് മറിയത്തിനോട് മോശമായി പെരുമാറിയെന്ന ആരോപണം അന്ന് വാര്‍ത്തയായിരുന്നു. നൗഷാദിന്‍്റെ അകലാടുള്ള വീട്ടിലത്തെിയ മറിയമിനെ ഭര്‍തൃ ബന്ധുക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തി ഇറക്കിവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുടുംബശ്രീ നേതൃത്വത്തിലുള്ള സംഘടനയായ ‘ സ്നേഹിത’ വഴി മഞ്ചേരി കോടതിയിലെ അഭിഭാഷകരും പൊതുപ്രവര്‍ത്തകരുമായ എ.പി ഇസ്മായില്‍, സുധ ഹരിദാസ് എന്നിവരുടെ സഹായത്തോടെ കുന്നംകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസിന്‍്റെ ഭാഗത്ത് നിന്ന് സഹകരണം ലഭിക്കാതെ മടങ്ങി.
ബ്രിട്ടന്‍ പൌരത്വം ലഭിക്കുന്നതിനു വേണ്ടിയാണ് മറിയം ഖാലിഖിനെ വിവാഹം കഴിച്ചതെന്നും അതവര്‍ക്കറിവുള്ളതാണെന്നും, പൌരത്വം ലഭിക്കാതെ വന്നതോടെ മറിയത്തിനു ആവശ്യപ്പെട്ട പണം നല്‍കി നൌഷാദ് ബ്രിട്ടന്‍ ഉപേക്ഷിച്ച് പോരുകയായിരുന്നുവെന്നും നൌഷാദിന്റെ കുടുംബ, സുഹൃത്ത് വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ കരുത്തോടെ മറിയം രണ്ടാമതും കേരളത്തിലെത്തി. 2015 ഒക്റ്റോബറിലാണ് മറിയം രണ്ടാം വട്ടം കേരളത്തിലത്തെിയത്. ഭര്‍തൃഗൃഹത്തിന്‍്റെ പടി വാതില്‍ക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി മറിയം കാര്യങ്ങള്‍ മാറ്റിമറിച്ചു. മറിയത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നൗഷാദ് ഹുസൈന്റെ കുടുംബത്തിനു പിടിവാശി ഉപേക്ഷിക്കേണ്ടി വന്നു. പുതുതായി വന്ന സി.ഐ ജോണ്‍സണും എസ്.ഐ റനീഷും എല്ലാ നീതിയുകത്മായാണ് അവരോട് പെരുമാറിയത്. പിന്നീട് മധ്യസ്ഥര്‍ ഇടപെടുകയും ജീവനാംശം സ്വീകരിച്ച് വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ മറിയം തയ്യാറാവുകയും ചെയ്തു.
വിവാഹം ലണ്ടനിലെ സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരമായതിനാല്‍ അവിടംകൊണ്ടേ അവസാനിക്കുമായിരുന്നുള്ളു. അതിന് നൗഷാദിന്‍്റേയും സമ്മത പത്രം വേണമായിരുന്നു. വിവാഹ മോചനത്തിനായി മറിയം ലണ്ടനിലേക്ക് പോയി. ഈ ജനുവരിയിലായിരുന്നു വിവാഹ മോചനം. അത് കഴിഞ്ഞാണ് അവര്‍ ഇക്കഴിഞ്ഞ 16ന് വീണ്ടും വന്നത്. കുന്നംകുളം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ മുന്‍ ഭര്‍ത്താവ് നാഷാദിനും ബന്ധുക്കള്‍ക്കുമെതിരെ നില്‍കിയ വിവിധ പരാതികള്‍ പിന്‍വലിച്ചു. ഇസ്ലാമിക വിധി പ്രകാരം വിവാഹ മോചിതക്കുള്ള ജീവനാംശമായി മധ്യസ്ഥര്‍ തീരുമാനിച്ച തുക ചൊവ്വാഴ്ച്ചയാണ് ലഭിച്ചത്. നൗഷാദിന്‍്റെ ബന്ധുക്കളാണ് തുക കൈമാറിയത്.
ഇന്ത്യയിലേക്ക് പുറപ്പെടുമ്പോള്‍ തന്നെ പിതാവും സഹോദരന്മാരും നിരന്തരം നിരുത്സാഹപ്പെടുത്തിയിരുന്നതായി മറിയം ഖാലിഖ് വ്യക്തമാക്കി. ഇന്ത്യയിലേക്കാണ് പോകുന്നതെന്നും അറിയാത്ത നാട്ടില്‍, അതും ഒരു പെണ്‍കുട്ടി തനിച്ച് പോകുന്നത് സുരക്ഷിതമായിരിക്കില്ലെന്ന ആധിയായിരുന്നു അവര്‍ക്ക്. എന്നാല്‍ കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും പറ്റി മലയാളികളായ സുഹൃത്തുക്കളില്‍ നിന്ന് തന്നെ താന്‍ മനസ്സിലാക്കിയിരുന്നു. അവര്‍ തന്ന ധൈര്യമാണ് നൗഷാദിനെ തേടി ചാവക്കാടെത്താന്‍ പ്രേരണയായത്. വിവാഹമുള്‍പ്പടെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചിതയായ പാകിസ്താന്‍ വംശജയായ മറിയം അവകാശങ്ങള്‍ പൊരുതി നേടി പെണ്‍കരുത്തിന്റെ പുത്തന്‍ അദ്ധ്യായങ്ങള്‍ ചരിത്രതാളുകളില്‍ തുന്നിച്ചേര്‍ത്താണ് ലണ്ടനിലേക്ക് തിരിക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.