ഗുരുവായൂര്‍: നഗരസഭയിലെ തൈക്കാട് മേഖലയിലുള്ള രാജീവ് ഗാന്ധി കമ്യൂണിറ്റി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. കമ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാലുവായ് എ.എം.എല്‍.പി സ്‌കൂളില്‍  നടന്ന സമ്മേളനം സി.പി.ഐ  മണ്ഡലം സെക്രട്ടറി കെ.വി. വിനോദന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. അനൂപ് അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ ചെയര്‍മാന്‍ പി.എസ്.ജയന്‍, വികസന സ്ഥിരം സമിതി അധ്യക്ഷ നിര്‍മ്മല കേരളന്‍, കെ.കെ. അപ്പുണ്ണി, റഹിം പാലുവായ്, കെ.എ. രാമന്‍, പി.ആര്‍. വിനയന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.ആര്‍. വിനയന്‍ (പ്രസി.), എം.എം. ആന്റോ (വൈ. പ്രസി.), ഷെമില്‍ ടി. അശോകന്‍ (സെക്ര.), വി.എസ്.അബ്ദു(ജോ. സെക്ര.), പി.കെ. അനൂപ് (ട്രഷ.).