കോവിഡ് രോഗികൾക്ക് കൈതാങ്ങായി എ ഐ വൈ എഫ്

ഏങ്ങണ്ടിയൂർ : കോവിഡ് രോഗികളെ സഹായിക്കുന്നതിനായി എ.ഐ.വൈ.എഫ് ഏങ്ങണ്ടിയൂർ മേഖല കമ്മിറ്റി സൗജന്യ യാത്രാ സൗകര്യത്തിനായി ഏർപെടുത്തിയ ഹൃദയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.കെ. സുബ്രമണ്യൻ നിർവഹിച്ചു.

ഗുരുവായൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.കെ. രാജേശ്വരൻ, മണ്ടലം കമ്മിറ്റി അംഗം കെ.ആർ. കൃഷ്ണൻ, ബി.കെ.സുദർശൻ, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി പി.കെ സേവ്യർ, വൈസ് പ്രസിഡണ്ട് ബിനീഷ് ചില്ലിക്കൻ, മേഖല സെക്രട്ട റി ജിഷിൽ, പ്രസിഡണ്ട് സുബിൻ ദാസ് എന്നിവർ സംസരിച്ചു.

Comments are closed.