ചാവക്കാട്: ദേശീയപാത മണത്തലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിരുവത്ര അത്താണി പുത്തന്‍പുരയില്‍ പരേതനായ അബ്ബാസിന്റെ മകന്‍ അജ്മലാണ്(18) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം സംഭവിച്ചത്. തലക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അജ്മല്‍ ഇന്ന് രാവിലെ പത്തരയോടെയാണ് മരിച്ചത്.
ചാവക്കാട് നിന്ന് തിരുവത്ര ഭാഗത്തേക്കു പോകുകയായിരുന്ന അജ്മല്‍ യാത്ര ചെയ്ത ബൈക്ക് മണത്തലയില്‍ എതിരെ വന്ന ബൈക്കില്‍ കൂട്ടിയിടിച്ചാണ് അപകടം. എതിരെ വന്ന ബൈക്ക് ദേശീയപാതക്കു പടിഞ്ഞാറുവശത്തെ ഉള്‍റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് അജ്മല്‍ റോഡിലേക്ക് തലയിടിച്ചു തെറിച്ചുവീഴുകയായിരുന്നു.
തിരുവത്ര സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ഷോപ്പ് ഉടമ ബദറുവിന്‍റെ മകളുടെ മകനാണ് അജ്മല്‍.