mehandi new

അകലാട് അപകട മരണം – നരഹത്യക്ക് കേസെടുക്കണം

fairy tale

ചാവക്കാട് : അകലാട് അപകടത്തിൽ രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി. ഷറഫുദ്ദീൻ ആവശ്യപ്പെട്ടു.
മതിയായ സുരക്ഷാസംവിധാനമൊരുക്കാതെ തുറന്ന വാഹനത്തിൽ അമിത ഭാരം കയറ്റിയുള്ള യാത്രയാണ് അപകടത്തിന് കാരണം. ദേശീയപാതയിൽ ഉണ്ടായത് ഭീകരമായ അപകടമാണ്. വെള്ളിയാഴ്ചയായതിനാലും സ്കൂൾ സമയമല്ലാത്തതിനാലും ഒരു വലിയ ദുരന്തം ഒഴിവായത്. തുറന്ന വാഹനത്തിലുള്ള ചരക്ക് നീക്കം നിരോധിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

planet fashion

കണ്ടയിനർ ലോറി ഉടമകളുടെയും ഡ്രൈവർമാരുടെയും പേരിൽ നടപടി സ്വീകരിക്കണമെന്ന് എൻ സി പി പുന്നയൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഇ വി ജാബിർ അധ്യക്ഷത വഹിച്ചു. എം കെ ശംസുദ്ധീൻ, മുംതാസ് ഹംസു, എ എസ് ശിഹാബ്, വാലിയിൽ ഹംസക്കുട്ടി, വി എസ് ശ്രീനിവാസൻ, എം എ മനാഫ്, ചന്ദ്രൻ ഓവാട്ട് എന്നിവർ സംബന്ധിച്ചു.

അകലാട് ഓടിക്കൊണ്ടിരിക്കുന്ന കണ്ടയിനർ ലോറിയിലെ ചരക്കുകകൾ മറിഞ്ഞുവീണ് റോഡരികിൽ നിന്നിരുന്ന രണ്ടുപേർ മരിച്ചു
Jan oushadi muthuvatur

Comments are closed.