ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ രണ്ടാമതും ഇടംനേടി അകലാട് എം ഐ സി സ്കൂൾ – രാജസ്ഥാൻ സ്വദേശിയുടെ റെക്കോർഡ് തകർത്ത് ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്‌വാൻ
അകലാട് : ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്‌വാൻ. അകലാട് എം ഐ സി സ്കൂളിൽ നിന്നും ഈ വർഷം രണ്ടാമത്തെ വിദ്യാർത്ഥിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കുന്നത്.
16 സെക്കണ്ടിൽ പീരിയോടിക് ടേബിളിലെ അൻപത് ഘടകങ്ങൾ അത് സജ്ജീകരിച്ച ക്രമത്തിൽ കാണാതെ പറഞ്ഞാണ് ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്‌വാൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയത്. രാജസ്ഥാൻ സ്വദേശിയായ പതിനൊന്നു കാരി 2013 ൽ 87 ഇലമെൻറ്സ് 30 സെക്കൻഡിൽ പാരായണം ചെയ്തു സ്വന്തമാക്കിയ റെക്കോർഡാണ് അകലാട് എം ഐ സി സ്കൂൾ വിദ്യാർത്ഥിയായ പത്തു വയസ്സുകാരൻ തകർത്തത്.
സ്കൂളിൽ ഈ വർഷം നടപ്പിലക്കിക്കൊണ്ടിരിക്കുന്ന ഫൈൻഡ് ദ ജീനിയസ് പരിശീലന പരിപാടിയാണ് വിദ്യാർത്ഥികളെ നേട്ടങ്ങൾ കൊയ്യാൻ പ്രാപ്തരാക്കുന്നത്. വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകുന്ന പദ്ധതിയാണ് ഫൈൻഡ് ദ ജീനിയസ്.
മന്ദലാംകുന്ന് കുന്ദംമ്പത്ത് മുഹമ്മദ് ആശിഖ്, നസീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് റിസ്‌വാൻ. സ്ഥാപന മേധാവികളും സ്ഥാപന ഭാരവാഹികളും വിദ്യാർത്ഥിയെ അഭിനന്ദിച്ചു.
Comments are closed.