അൽബിർ സ്‌കൂളിന് തിരുവത്രയിൽ തുടക്കമായി

ചാവക്കാട് : സമസ്ത കേരള ജമിയത്തുൽ ഇസ്‌ലാം വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർ പ്രീ സ്‌കൂളിന് തിരുവത്രയിൽ തുടക്കമായി. സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മനയത്ത് യുസുഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാദിഖ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. അൽബിർ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ പി മുഹമ്മദ് സ്ഥാപനത്തിനെ കുറിച്ച് വിശദീകരിച്ചു.

ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, വാർഡ് കൗൺസിലർ പ്രിയ മനോഹരൻ, പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂൾ എച്ച് എം വി എൻ അഷറഫ്, ഡോ ലത്തീഫ് ഹൈതമി, മാനു മുസ്ലിയാർ പൂത്തൂർ, ഹസ്സൻ ലത്തീഫി, കെ നവാസ് പി എം നാസർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കോർഡിനേറ്റർ റഫീഖ് ഹുദവി സ്വാഗതവും അൽബിർ സ്കൂൾ എച്ച് എം ഫൗസിയ ശിഹാബ് നന്ദിയും പറഞ്ഞു

Comments are closed.