mehandi new

ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജില്ലാ വാഹന പ്രചാരണ ജാഥക്ക് ചാവക്കാട് സ്വികരണം നൽകി

fairy tale

ചാവക്കാട് : ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച്‌ 24 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടക്കുന്ന ജില്ലാ വാഹന പ്രചാരണ ജാഥക്ക് ചാവക്കാട് സ്വികരണം നൽകി. ഇന്ധന വില കുറക്കുക, മോട്ടോർ വാഹന ഭേദഗതി നിയമം 2019 ലെ പ്രതിലോമകരമായ നിർദേശങ്ങൾ പിൻവലിക്കുക, രാജ്യത്തെ മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കുക മോട്ടോർ മേഖലയിലെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. 

planet fashion

കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ പികെ പുഷ്പാകരൻ, വൈസ് ക്യാപ്റ്റൻ ശ്രീജിത്ത്‌, മാനേജർ കെ പി സണ്ണി, സി ഐ ടി യു ചാവക്കാട് ഏരിയ സെക്രട്ടറി എ എസ് മനോജ്‌, യൂണിയൻ നേതാക്കളായ ടി എസ് ബൈജു, പി ജീ ജയപ്രകാശ്, പി എസ് അസീസ്, ജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി  എസ് ദാസൻ സ്വാഗതവും പി എസ് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Pharmacy wanted Chavakkad

Comments are closed.