തിരുവാതിരക്കളി വിധി നിർണയത്തിൽ കളി നടന്നതായി ആരോപണം – ജില്ലാ കലോത്സവ വേദി ഉപരോധിച്ച് വിദ്യാർത്ഥികൾ
കുന്നംകുളം : തിരുവാതിരക്കളി വിധി നിർണയത്തിൽ കളി നടന്നതായി ആരോപിച്ച് വിദ്യാർത്ഥികളുടെ ഉപരോധം. കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്കൂകൂളിലെ വേദി 7ൽ ഇന്ന് നടന്ന ഹയർ സെക്കന്ററി വിഭാഗം തിരുവാതിരക്കളി മത്സരഫലത്തെ ചൊല്ലിയാണ് പ്രതിഷേധം. മുൻകൂട്ടി നിശ്ചയിച്ച ടീമിനാണ് ഒന്നാംസ്ഥാനം നൽകിയത് എന്നാരോപിച്ച മത്സരാർത്ഥികൾ വേദി ഉപരോധിച്ചു. രക്ഷിതാക്കളും അധ്യാപകരും വിധികർത്താക്കളുമായി വാക്കേറ്റവും ഉണ്ടായി. പോലിസുമായുള്ള ചർച്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഹയർസെക്കണ്ടറി വിഭാഗം മത്സരങ്ങൾക്ക് ശേഷം യു പി വിദ്യാർത്ഥികളുടെ മത്സരങ്ങൾ തുടങ്ങാനിരിക്കെയായിരുന്നു വേദി ഉപരോധം.
Comments are closed.