mehandi new

അറുപത് കഴിഞ്ഞ കളരി ഗുരുക്കന്മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം

fairy tale

kalariചാവക്കാട്: അറുപത് കഴിഞ്ഞ കളരി ഗുരുക്കന്മാര്‍ക്ക് കേന്ദ്ര നിലവാരത്തില്‍ കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കണമെന്ന് സംസ്ഥാന കളരി സംഘം ചാവക്കാട് താലൂക്ക് യോഗം ആവശ്യപ്പെട്ടു. ആലുംപടി വി.കെ കളരി സംഘത്തില്‍ ചേര്‍ന്ന യോഗത്തില്‍  സംസ്ഥാന പ്രസിഡന്‍്റ് കെ.സി രാജന്‍ ഗുരുക്കള്‍ കാട്ടാകാമ്പാല്‍ അധ്യക്ഷത വഹിച്ചു. പി.വി ഗോപാലന്‍ ഗുരുക്കള്‍,  പെരുവല്ലൂര്‍, സി.ജെ ബാലന്‍ ഗുരുക്കള്‍,  വാടാനാപ്പള്ളി, ആര്‍.വി അബ്ദുല്‍ ജബാര്‍ ഗുരുക്കള്‍ ചാവക്കാട്, പി.എം മുജീബ് ഗുരുക്കള്‍ അകലാട്, സി ഹുസൈന്‍ ഗുരുക്കള്‍  മൂന്നയിനി എന്നിവര്‍ സംസാരിച്ചു. പി.എസ് ശ്രീധരന്‍ ഗുരുക്കള്‍ സ്വാഗതവും  എന്‍ അബ്ദുറഹ്മാന്‍ ഗുരുക്കള്‍ പുറങ്ങ് നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.