mehandi banner desktop

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു

fairy tale

വടക്കേകാട് : സൗഹൃദവും സഹോദര്യവും പുതുക്കി ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അമൽ ട്രസ്റ്റ് അംഗങ്ങൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, അധ്യാപകർ, അനദ്ധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവർ കുടുംബസമേതം പങ്കെടുത്തു.

planet fashion

സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത വാഗ്മി സെലിം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. റമദാൻ നൽകുന്ന സഹാനുഭൂതിയുടെയും ഒരുമയുടെയും സന്ദേശം അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ പങ്കുവെച്ചു.

എംഎസ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഷെൽബീർ അലിയുടെ നേതൃത്വത്തിലുള്ള ടീംആണ് ഇഫ്താർ സംഗമത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങ് സ്നേഹനിർഭരമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്.

Comments are closed.