വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന, നെടിയടത്ത് രവിന്ദ്രൻ (75) ആണ് മരിച്ചത്.

കഴിഞ്ഞ ബുധനയാഴ്ചയാണ് രവീന്ദ്രൻ ഓടിച്ചിരുന്ന ഓട്ടോടാക്സിയിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് അപകടമുണ്ടായത്. ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മണത്തലയിൽ വെച്ചായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Comments are closed.