
ചാവക്കാട് ‘: അഞ്ചങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻമരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോ.ഖാദറിൻ്റെ മകൻ മുഹമ്മദാ(54) ണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ചയാണ് അപകടമുണ്ടായത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു മരണം. ഫോട്ടോഗ്രാഫറാണ്. കബറടക്കം അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Comments are closed.