അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് വിഷുകിറ്റ് വിതരണം ചെയ്തു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് സുഹൈൽ, മറ്റു ഭാരവാഹികളായ ഷെജീർ, അലി പുതുപറമ്പിൽ, അജ്മൽ, ഫിറോസ്, അഷറഫ് ചോലയിൽ, അഫ്സൽ, മെഹറൂഫ്, സാദിഖ്, ഷഹീൽ, സജീൽ, റാഫി, മുബാറക്, സിനു തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.