mehandi banner desktop

സ്കിൽ ഗ്രൂപ്പ് റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

fairy tale

പുന്നയൂർക്കുളം: സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സമീറ സക്കരിയ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ സജീൽ അധ്യക്ഷത വഹിച്ചു.

planet fashion

മുൻ വാർഡ് മെമ്പറും ക്ലബ്ബ് രക്ഷാധികാരിയുമായ പി.എസ്. അലി, ഹുസൈൻ വലിയകത്ത്, ക്ലബ്ബ് സെക്രട്ടറി ഷഹീൽ തുടങ്ങിയവർ സംസാരിച്ചു.മുഹ്സിൻ, സി. എം സക്കരിയ, അജ്മൽ, അലി പുതുപറമ്പിൽ, റഈസ് ജലാലി, റാഷിദ്‌ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.