Header

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അണ്ടത്തോട് സ്വദേശി മരിച്ചു

പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് കുമാരൻപടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരൻപടി സ്വദേശി കുഞ്ഞിമുത്തപ്പൻ ശേഖരൻ (62) മരിച്ചു.

കഴിഞ്ഞ അഞ്ചാം തിയതി തിങ്കളാഴ്ച വൈകീട്ടായിരുന്നു ബൈക്കിടിച്ച് പരിക്കേറ്റത്. സാരമായ പരിക്കേറ്റ ശേഖരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
സംസ്കാരം ഇന്ന് ആറ്റുപുറം ശ്മശാനത്തിൽ നടക്കും.

ഭാര്യ : കോമള. മക്കൾ : കിരൺ, ശരത്, ഗ്രീഷ്മ.

Comments are closed.