പുന്നയുർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത് ഉദ്‌ഘാടനം ചെയ്തു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകുന്ന സമീപനങ്ങൾ സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സംഗമം നടന്നത്.
പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി സി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ പി.വി ശിവാനന്ദൻ, മുഹമ്മദ് പുന്നയൂർ, സിദ്ദിഖ് പുന്നയൂർ, വി.നൗഫൽ, ഫൈസൽ മൂന്നയിനി, പി.എം സത്താർ ബോംബൈ, എ. പി മുഹമ്മദ്‌കുട്ടി എന്നിവർ പങ്കെടുത്തു. കെ.നൗഫൽ സ്വാഗതവും കെ.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു