mehandi new

എൽഡിഎഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി

fairy tale

ചാവക്കാട് : എൽഡിഎഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറം സെൻട്രൽ നിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് എ. എം  സതീന്ദ്രൻ അധ്യക്ഷതവഹിച്ചു. സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി സലാം, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, കൗൺസിലർ അൻവർ, ടി എം ഹനീഫ, പ്രസന്ന രണ ദിവേ, പി കെ രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു

planet fashion

 കെ ആർ ആനന്ദൻ, ടി എം ദിലീപ്, എം എ ബഷീർ, പി പി രണ ദീവേ, കുന്നത്ത് ഷാഹു, രമേശ് കോട്ടപ്പുറം, ജയരാജ്, ലോഹിതാസൻ എന്നവർ പ്രകടനത്തിന് നേതൃത്വം നൽകി

Comments are closed.