ഡി.സി.സി സെക്രട്ടറിമാർക്ക് അനുമോദനവും റംസാൻ കിറ്റ് വിതരണവും

ചാവക്കാട്: കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ, ഡി.സി.സി സെക്രട്ടറിമാരായി നിയമിതരായ ഉമ്മർ മുക്കണ്ടത്തിനെയും സി.എ ഗോപപ്രതാപനെയും അനുമോദിച്ചു. മന്ദലാംകുന്ന് കരുണാ ഭവനിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി ഒ. അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഷാഹുൽ പള്ളത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ഷിബു മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി റംസാൻ കിറ്റ് വിതരണം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ പാലക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.എ. ഐശ, രതീഷ്, ഷഹന ഷിഹാബ്, സലീം കുന്നമ്പത്ത്, പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ഷുക്കൂർ, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ഭാരവാഹി കെ.എച്ച്. ഷാഹുൽ, ഒ.ഐ.സി.സി പോർച്ചുഗൽ ഘടകം പ്രസിഡന്റ് ഷഹീർ നമ്പിശ്ശേരി, മത്സ്യത്തൊഴിലാളി കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് ഷൗക്കത്ത് പുത്തൻപുരയിൽ, സൈതലവി പടിഞ്ഞാറയിൽ, മൊയ്തീൻ ഷാ പള്ളത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി നസീർ പടിഞ്ഞാറയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ഹുസൈൻ തെക്കാത്ത്, ബിനേഷ് വലിയകത്ത്, ഷാഹിദ് കൊപ്പര, മുഹസിൻ പള്ളത്ത്, യൂത്ത് കോൺഗ്രസ് പുന്നയൂർ മണ്ഡലം പ്രസിഡന്റ് റാഷ് മുനീർ, ചാവക്കാട് ഭൂപണയ ബാങ്ക് ഡയറക്ടർ യൂസുഫ് തണ്ണിതുറക്കൽ, പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഷെഹീർ പടിഞ്ഞാറയിൽ, താച്ചു കരിയാടൻ, നിസാർ കിഴക്കൂട്ട്, സഞ്ജിത്ത് എന്നിവർ പരിപാടിയിൽ സന്നിഹിതരായി. ജനറൽ കൺവീനർ സുൽത്താൻ മന്ദലാംകുന്ന് സ്വാഗതവും ഷംറൂദ് പടിഞ്ഞാറയിൽ നന്ദിയും പറഞ്ഞു.

Comments are closed.