അപ്പു മെമ്മോറിയൽ സ്കൂൾ നൂറ്റി ഇരുപത്തിയേഴാം വാർഷികം ആഘോഷിച്ചു


ഗുരുവായൂർ : വി ആർ അപ്പു മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ നൂറ്റി ഇരുപത്തിയേഴാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു.
സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ വിശിഷ്ടാതിഥിയായി. പി ടി എ പ്രസിഡന്റ് കെ പി എ റഷീദ് അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ശിൽവ ജോഷി സമ്മാനവിതരണം നടത്തി. സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്രം സ്പന്ദനം- 4 സ്കൂൾ മാനേജർ ഹീരലാൽ പ്രകാശനം ചെയ്തു.
വിരമിക്കുന്ന അധ്യാപകരായ ടി കെ ഷൈനി, ഇ കെ ജലജ തമ്പുരാട്ടി എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് ജിതമോൾ പുല്ലേലി, ഹെഡ്‌മിസ്ട്രസ് ഇ വി സതീദേവി, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് മിനി കരുമത്തിൽ, പി ടി എ വൈസ് പ്രസിഡന്റ് സി ജെ രാധാകൃഷ്ണൻ, ശുഭ, വി ബി ശ്രീനിവാസൻ, ജിഷ എം, എൻ എസ് പ്രാർത്ഥന, മാസ്റ്റർ നിൽസൻ ജോസ് എന്നിവർ സംസാരിച്ചു.

Comments are closed.