mehandi new

വാഹനങ്ങള്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

fairy tale

arestഗുരുവായൂര്‍: വാഹനങ്ങള്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. കാസര്‍കോഡ് സ്വദേശി മലപ്പുറം വേങ്ങര ചക്കുടല്‍ വീട്ടില്‍ അഷ്‌റഫ്(33), പഴയന്നൂര്‍ താവളത്തില്‍ ഷാനവാസ്(32), തൃത്താല പുഴക്കന്‍ കുഞ്ഞുമുഹമ്മദ് (27) എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടാണശേരി സ്വദേശി രഹീഷിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കുഞ്ഞിമുഹമ്മദും ഷാനവാസും ചേര്‍ന്ന് വാഹനങ്ങള്‍ വാടകക്കെടുക്കുകയും ഇത് അഷ്‌റഫിന് പണയം വെച്ച് പണം വാങ്ങുകയുമാണ് ചെയ്തിരുന്നത്. ഇങ്ങിനെ ലഭിക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് മണല്‍, സ്പിരിറ്റ് എന്നിവ കടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. കുന്നംകുളം, ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Pharmacy wanted Chavakkad

Comments are closed.