വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുയാളെ അറസ്റ്റ് ചെയ്തു

ഗുരുവായൂര്‍: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പങ്ങള്‍ വില്‍പ്പന നടത്തുയാളെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം ഏറച്ചം വീട്ടില്‍ ഹസ്സനെയാണ് ഗുരുവായൂര്‍ സി.ഐ ഇ.ബാലകൃഷ്ണന്‍, എസ്.ഐ അനില്‍കുമാര്‍ ടി.മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സിറ്റി പോലിസ് കമ്മീഷ്ണര്‍ ഹിമേന്ദ്രനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഇയാളുടെ വീട് റെയ്ഡ് നടത്തുകയായിരുന്നു. അടുക്കളയില്‍ വിറകിനിടയില്‍ സൂക്ഷിച്ചിരുന്ന മുന്നൂറ് പേക്കറ്റ് ഹാന്‍സ് പോലിസ് പിടിച്ചെടുത്തു. മൂന്നു വര്‍ഷത്തോളമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇയാള്‍ പുകയില ഉല്‍പ്പങ്ങള്‍വില്‍പന നടത്തി വരികയായിരുന്നു എന്ന് പോലിസ് പറഞ്ഞു. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയതിന് പ്രതി നേരത്തേയും അറസ്റ്റിലായിട്ടുണ്ട്.

Comments are closed.