mehandi banner desktop
Chavakkad online

തിരുവോണനാളില്‍ വിളമ്പേണ്ടത് മദ്യമല്ല, മധുരമാണ് യുവമോര്‍ച്ച

Ft

ഗുരുവായൂര്‍: തിരുവോണനാളില്‍ വിളമ്പേണ്ടത് മദ്യമല്ല, മധുരമാണ് എ മുദ്രാവാക്യവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗുരുവായൂരിലെ ബാറുകള്‍ക്ക് മുമ്പില്‍ പായസം വിതരണം ചെയ്തു. യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പായസ വിതരണം പാലയൂര്‍ അതിരൂപത തീര്‍ത്ഥകേന്ദ്രം വികാരി റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജിതിന്‍ ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ദയാനന്ദന്‍ മാമ്പുള്ളി, അഡ്വ.പി.നിവേദിത, രാജന്‍ തറയില്‍, സുധീര്‍ ചേറായി, ബാലന്‍ തിരുവെങ്കിടം തുടങ്ങിയവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.