സ്‌കൂട്ടർ യാത്രികനു നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ച് വാഹനം തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : സ്‌കൂട്ടർ യാത്രികന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് സ്‌കൂട്ടർ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലയൂർ കറുപ്പം വീട്ടിൽ ഫവാദ് (33), തിരുവത്ര മത്രംകോട്ട് വിബിൻ (34) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച 8.45 ന് ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പാലയൂർ കിക്കിരിമുട്ടത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം പാവറട്ടി മരതിയൂർ സ്വദേശി ബാലകൃഷ്ണൻ മകൻ ജിത് ബാൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ വട്ടം വെച്ച് മുഖത്ത് പെപ്പർ സ്പ്രേ ചെയ്തു അടിച്ചിട്ടതിനു ശേഷം സ്‌കൂട്ടർ തട്ടിയെടുക്കുകയായിരുന്നു.
ചാവക്കാട് എസ് ഐ യു കെ ഷാജഹാൻ, എ എസ് ഐ ബാബു, പോലീസുകാരായ വിജയൻ, ജിജി, ശരത്, ഷിനു, ആശിഷ്, താജുദ്ധീൻ, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/pepper-spray-case-arrest-favad-vibin-chavakkad.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/mehndi-discound-ad-pic.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.