mehandi banner desktop
Chavakkad online

ഇസ്ലാമിക് സ്കൂളിൽ സ്കിൽ എക്സ്പോ സംഘടിപ്പിച്ചു

Ft

ഒരുമനയൂർ : യൂത്ത് സ്കിൽ ഡേ. ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് സ്കിൽ എക്സ്പോ സംഘടിപ്പിച്ചു. പാഴ് വസ്തുക്കൾ കൊണ്ടു പുതിയ ഉത്പന്നങ്ങൾ നിർമാണം നടത്തി. ഈർക്കിൽ ചിരട്ട കൊണ്ടു നിർമിച്ച വേൾഡ് കപ്പ്‌ ശ്രദ്ധ ആകർഷിച്ചു. പേപ്പർ, പ്ലാസ്റ്റിക്, ചിരട്ട മെഴുകു, തുണി എന്നിവ വസ്തുക്കൾ കൊണ്ടാണ് ഉത്പന്നങ്ങൾ നിർമിച്ചത് കുട്ടികൾ നിർമിച്ച എൽ ഇ ഡി ബൾബ്, ലിപ് ബാം എന്നിവ വില്പന നടത്തി. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം താഹിർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ നിഷാദ് മാളിയേക്കൽ ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. മുസമ്മിൽ എന്ന വോളന്റീർ നിർമിച്ച എൽ ഇടി ബൾബ് പ്രസിഡന്റിന് സമ്മാനിച്ചു കമ്മിറ്റി മെമ്പർ പ്രിൻസിപ്പൽ ടി എൻ സതിഷ് കുമാർ സ്വാഗതം ആശംസിച്ചു. സ്കിൽ എക്സ്പോ ലീഡേഴ്‌സ് റമീന, ഹംന, അൽത്താനി, നഈഎം അധ്യാപകരായ ബ്ലെസി, ഫർഹ, ദൃശ്യ, റിയാസ്, സാജ് കിരൺ പ്രോഗ്രാം ഓഫീസർ പി എം തജ്‌രി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.